ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകരോട് ആദരവ് പ്രകടിപ്പിച്ചു കൊണ്ട് ഡോക്ടറുടെ വേഷമണിഞ്ഞ് ലോകാത്ഭുതങ്ങളിൽ ഒന്നായ ക്രൈസ്റ്റ് ദ റെഡീമർ പ്രതിമ. ബ്രസീലിലെ റിയോ ഡി ജനീറോയിലുള്ള യേശുക്രിസ്തുവിന്റെ പൂർണകായ പ്രതിമയാണ് കോവിഡിനെ ചെറുക്കാൻ ലോകം മുഴുവൻ അഹോരാത്രം പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ആദരസൂചകമായാണ് ഡോക്ടറുടെ വേഷം അണിഞ്ഞത്. പിന്നാലെ പ്രസിദ്ധരായ പല ഡോക്ടർമാരുടെ ചിത്രങ്ങളും തെളിഞ്ഞു വരുന്നുണ്ട്.
ഉറ്റവരെയും ഉടയവരെയും ഉപേക്ഷിച്ച്, സ്വന്തം കാര്യം പോലും നോക്കാതെ മറ്റുള്ളവർക്കായി സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരോടുള്ള ലോക ജനതയുടെ കൃതജ്ഞതയറിയിക്കുകയാണ് ലോകാത്ഭുതങ്ങളിൽ ഒന്നായ ക്രിസ്തുവിന്റെ പ്രതിമ. രോഗബാധയെ തുടർന്ന് ഇവിടേക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. കഴിഞ്ഞ 90 വർഷത്തിനിടയിൽ ആദ്യമായാണ് ഇങ്ങനെ ഒരു പ്രവേശന വിലക്ക്.
Discussion about this post