കോവിഡ് രോഗബാധക്കെതിരെയുള്ള മുൻകരുതലിന്റെ ഭാഗമായി ലോക്ക്ഡൗൺ നീട്ടിയതോടെ ഇന്ത്യൻ റെയിൽവേ റദ്ദാക്കുന്നത് 39 ലക്ഷം ടിക്കറ്റുകൾ.ഏപ്രിൽ 15 മുതൽ മെയ് മൂന്നാം തീയതി വരെയുള്ള ദിവസങ്ങളിലേക്ക് ബുക്കിങ് സ്വീകരിച്ച ടിക്കറ്റുകളാണ് റദ്ദാക്കുന്നത്.
ടിക്കറ്റുകൾ റദ്ദാക്കപ്പെടുമെങ്കിലും മുഴുവൻ തുകയും തിരിച്ചു നൽകുമെന്ന് ഇന്ത്യൻ റെയിൽവേ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്.ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്തവരുടെ അക്കൗണ്ടുകളിലേക്ക് മുഴുവൻ തുകയും തിരിച്ചെത്തും.നേരെ മറിച്ച് കൗണ്ടറുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുത്തവർക്ക്,ക്യാൻസൽ ചെയ്യാൻ ജൂലൈ 31 വരെ സമയമുണ്ടായിരിക്കും.മുഴുവൻ തുകയും അവർക്ക് കൗണ്ടറിൽ നിന്ന് മടക്കി വാങ്ങാവുന്നതാണ്.ലോക്ക്ഡൗൺ നീട്ടിയത് ബാധിച്ചത് 15,523 ട്രെയിനുകളെയാണ്.
Discussion about this post