തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പണം തട്ടിയെടുക്കാനുള്ള നീക്കമാണ് വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ അദാനി ഗ്രൂപ്പിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. ഇതിന് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണ്. വിഴിഞ്ഞം കരാറില്‍ ഒന്നാം സ്ഥാനം റിയല്‍ എസ്റ്റേറ്റ് ബിസിനസിനാണെന്നും വിഎസ് ആരോപിച്ചു. അദാനി തന്നെ കണ്ടാലും ഇല്ലെങ്കിലും ഈ നിലപാടില്‍ മാറ്റമില്ലെന്നും വിഎസ് വ്യക്തമാക്കി.
അതേ സമയം, വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ രഹസ്യമാകരുതെന്നും വിഎസ് ആവശ്യപ്പെട്ടു. മല്‍സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നടത്തുന്ന ചര്‍ച്ചയില്‍ രഹസ്യ ധാരണകള്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സഭാധ്യക്ഷനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ ധാരണകള്‍ തുറന്നു പറയണമെന്നും വിഎസ് ആവശ്യപ്പെട്ടു.
Discussion about this post