ഇന്ത്യയെ ബാധിച്ച കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ നടപടികൾ എടുക്കുമ്പോൾ കേന്ദ്ര സർക്കാർ മെഡിക്കൽ കൗൺസിലുമായി ആലോചിച്ചില്ലെന്ന് ‘കാരവാൻ’ മാസികയിലെ വാർത്ത വ്യാജമെന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ കൗൺസിൽ.വിദ്യകൃഷ്ണൻ എന്നൊരു യുവതിയാണ് കാരവാൻ മാസികയിൽ കേന്ദ്ര സർക്കാർ മെഡിക്കൽ കൗൺസിലുമായി കൂടിയാലോചിക്കാതെയാണ് മോദി സർക്കാർ കോവിഡ് പ്രതിരോധ നടപടികളെടുത്തത് എന്ന വ്യാജ റിപ്പോർട്ട് എഴുതിയത്.എന്നാൽ യുവതിയുടെ ആരോപണങ്ങളെ നിഷേധിച്ചുകൊണ്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് തന്നെ നേരിട്ട് രംഗത്തു വന്നു.
പ്രതിരോധ നടപടികൾ കൈക്കൊണ്ടത് ഓരോ ഘട്ടത്തിലും മെഡിക്കൽ കൗൺസിൽ ടാസ്ക് ഫോഴ്സ് അംഗങ്ങളെ ഉൾപ്പെടുത്തിയിരുന്നുവെന്ന് ട്വിറ്ററിലെ ഔദ്യോഗിക പേജിൽ മെഡിക്കൽ കൗൺസിൽ വെളിപ്പെടുത്തി.കഴിഞ്ഞ മാസം മാത്രം പതിനാല് വട്ടം കേന്ദ്ര സർക്കാർ തങ്ങളുമായി കൂടി ആലോചിച്ചിരുന്നുവെന്നും ഐ.സി.എം.ആർ വ്യക്തമാക്കുന്നു.മലയാളിയായ വിനോദ് ജോസ് ഉടമസ്ഥത വഹിക്കുന്ന കാരവാൻ മാസിക കേന്ദ്ര സർക്കാർ വിരുദ്ധ നയങ്ങളും ഇന്ത്യാവിരുദ്ധ വാർത്തകളും കൊണ്ട് പ്രശസ്തമാണ്.
Discussion about this post