ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് 34 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 17 പേര്‍ നിസാമുദ്ദീന്‍ മതസമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 313 ആയി. കര്‍ണാടകയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൂടിയ നിരക്കാണ് ഇത്.
തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ബെലഗാവില്‍ നിന്നുള്ള 17 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തു നിന്നും 1,500ലധികം ആളുകളാണ് നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ 800ഓളം ആളുകളെ മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.
നിസാമുദീനില്‍ പങ്കെടുത്ത 143 പേര്‍ക്ക് നേരത്തെ തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
Discussion about this post