ഡല്‍ഹി: കൊറോണ വൈറസ് മൂലമുള്ള പ്രതിസന്ധി ഘട്ടത്തിലും ലോകരാജ്യങ്ങള്‍ക്ക് സഹായവുമായി ഇന്ത്യ. കൊറോണ വൈറസ് പ്രതിരോധ നടപടിയുടെ ഭാഗമായി 2 ആഴ്ചക്കുള്ളില്‍ 108 രാജ്യങ്ങളെയാണ് ഇന്ത്യ മരുന്ന് നല്‍കി സഹായിച്ചത്.
ലോകത്താകമാനം കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഇതുവരെ 108 രാജ്യങ്ങള്‍ക്ക് ഇന്ത്യ മരുന്ന് നല്‍കി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. വെറും രണ്ട് ആഴ്ചക്കുള്ളിലാണ് ഇന്ത്യ നൂറിലധികം രാജ്യങ്ങളിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റുമതി ചെയ്തത്.
പ്രതിസന്ധി ഘട്ടത്തിലും ലോകരാജ്യങ്ങള്‍ക്ക് സഹായമായി ഇന്ത്യ നല്‍കിയത് 85 മില്യണ്‍ ഹൈഡ്രോക്സി ക്ലോറോക്വിനും 500 മില്യണ്‍ പാരസെറ്റമോള്‍ ഗുളികകളുമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഇതിനായി പ്രത്യേക എയര്‍ ഇന്ത്യ വിമാനങ്ങളും വിദേശികളെ തിരിച്ചയക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളുമാണ് ഉപയോഗിക്കുന്നത്. മൗറീഷ്യസിലേക്ക് പ്രത്യേക എയര്‍ ഇന്ത്യ വിമാനമാണ് മരുന്ന് വിതരണത്തിനായി ഉപയോഗിച്ചതെങ്കില്‍ അഫ്ഗാനിസ്ഥാനിലക്ക് പ്രത്യേക ചാര്‍ട്ടേഡ് വിമാനമാണ് ഉപയോഗിച്ചത്.
അമേരിക്ക, യുകെ, റഷ്യ, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്ക് വാണിജ്യ കരാറിന്റെ അടിസ്ഥാനത്തിലാണ് മരുന്നുകള്‍ നല്‍കിയത്.
Discussion about this post