ഡല്‍ഹി: കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന യാത്രക്കാര്‍ ഔട് പാസിനു ഫീസ് നല്‍കേണ്ടി വരില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരന്. ഇതിനുള്ള ഫീസ് കേന്ദ്രസര്‍ക്കാര്‍ എഴുതി തള്ളുമെന്നും അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കുവൈത്തില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇരുപത്തി അഞ്ചായിരം ഇന്ത്യക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വി മുരളീധരന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
കൊവിഡിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പരിധിയില്‍ വരുന്ന നമ്മുടെ പൗരന്മാര്ക്ക് മടക്കയാത്രയ്ക്ക് വേണ്ട എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായി നല്‍കും. ഇതിനുള്ള ഫീസ് എഴുതിത്തള്ളുന്നതിന് വിദേശകാര്യ മന്ത്രാലയം അംഗീകാരം നല്കി. കുവൈത്തിലെ 25000 ഓളം ഇന്ത്യന്‍ പൗരന്മാര്ക്ക് ഇത് പ്രയോജനപ്പെടും.
Discussion about this post