ചാനല്‍ ചര്‍ച്ചയില്‍ പരിഹാസ്യമായ നിലപാട് എടുത്ത സിപിഎം നേതാവ് ഷംസീര്‍ എംഎല്‍എയെ ന്യായീകരിച്ച് അവതാരകനായ മനോരമയിലെ അയ്യപ്പദാസ് പങ്കുവെക്കാന്‍ സാധ്യതയുള്ള ഫേസ്ബുക്ക് പോസ്റ്റ് കുറിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യരുടെ പരിഹാസം. ‘നുണപ്രചരണം. ഒരാളെ അപമാനിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കം. ഷംസീര്‍ മണ്ടനല്ല. അങ്ങനെ അഭിനയിക്കുക മാത്രമായിരുന്നു’-എന്നിങ്ങനെയാണ് സന്ദീപ് വാര്യരുടെ പരിഹാസം.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഇന്ന് മനോരമയിലെ അയ്യപ്പദാസ് എഴുതാന്‍ സാധ്യതയുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റ് ഏതാണ്ട് ഇതുപോലെ ആയിരിക്കും.
നമ്മുടെ എഎന്‍ ഷംസീര്‍ ഇത്ര മണ്ടനാണോ എന്ന് ചോദിച്ച് ഒരു വീഡിയോ ഇന്ന് ഉച്ചമുതല്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. നുണപ്രചരണം. ഒരാളെ അപമാനിക്കാനുള്ള കരുതിക്കൂട്ടിയുള്ള നീക്കം. ഷംസീര്‍ മണ്ടനല്ല. അങ്ങനെ അഭിനയിക്കുക മാത്രമായിരുന്നു.
ഈ വിശദീകരണം എന്റെ ഉത്തരവാദിത്തമാണ്. Official തിരക്കിനിടക്ക് ഒരു മണിക്കുര്‍ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കൂടി മനസ് കാട്ടി വന്നിരുന്ന ഒരു മനുഷ്യന്‍ അകാരണമായി പരിഹസിക്കപ്പെടുകയാണ്. നീതിയല്ല അത്.
https://www.facebook.com/Sandeepvarierbjp/posts/3737549669620105











Discussion about this post