തന്റെ പ്രസ്താവനയെ വളച്ചൊടിച്ച് പ്രചരിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് ചാനലിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ രംഗത്ത്. താൻ എഴുതാത്ത കാര്യം ബ്രേക്കിംഗ് ന്യൂസ് ആക്കി തെറ്റിദ്ധരിപ്പിക്കുന്നതാണോ നിങ്ങൾ പഠിച്ച മാധ്യമ ധർമ്മമെന്ന് അദ്ദേഹം ട്വിറ്റർ പോസ്റ്റിൽ ചോദിച്ചു.
ഇന്ത്യയിൽ ക്വാറൻറീൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്കെത്തിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞ പ്രസ്താവനയെ ആണ്
പ്രവാസികളെ നാട്ടിലെത്തിക്കില്ല എന്ന് മുരളീധരൻ പറഞ്ഞെന്നാക്കി ചാനൽ ബ്രേക്കിങ് ന്യൂസ് ആയി നൽകിയത്.
അതേസമയം ചാനലിനെതിരെ വ്യാപകപ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
വി മുരളീധരന്റെ ട്വിറ്റർ പോസ്റ്റിങ്ങനെ:
ക്വാറൻറീൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്കെത്തിക്കാനാകില്ലെന്നതിന്
@asianetnewstv
യുടെ കണ്ടെത്തൽ പ്രവാസികളെ നാട്ടിലെത്തിക്കില്ല എന്ന് ഞാൻ പറഞ്ഞെന്നാണ്. ഞാൻ എഴുതാത്ത കാര്യം ബ്രേക്കിംഗ് ന്യൂസ് ആക്കി തെറ്റിദ്ധരിപ്പിക്കുന്നതാണോ നിങ്ങൾ പഠിച്ച മാധ്യമ ധർമ്മം?
#ShameOnYou
ക്വാറൻറീൻ കേന്ദ്രങ്ങൾ ഉറപ്പാക്കാതെ പ്രവാസികളെ നാട്ടിലേക്കെത്തിക്കാനാകില്ലെന്നതിന് @asianetnewstv യുടെ കണ്ടെത്തൽ പ്രവാസികളെ നാട്ടിലെത്തിക്കില്ല എന്ന് ഞാൻ പറഞ്ഞെന്നാണ്. ഞാൻ എഴുതാത്ത കാര്യം ബ്രേക്കിംഗ് ന്യൂസ് ആക്കി തെറ്റിദ്ധരിപ്പിക്കുന്നതാണോ നിങ്ങൾ പഠിച്ച മാധ്യമ ധർമ്മം?#ShameOnYou
— V Muraleedharan / വി മുരളീധരൻ ( Modi Ka Parivar) (@VMBJP) April 17, 2020
Discussion about this post