കോവിഡ്-19 ആഗോള മഹാമാരിയിൽ മരണമടഞ്ഞവരുടെ എണ്ണം 1,54,249 ആയി. ലോകത്ത് ആകെ മൊത്തം രോഗബാധിതരുടെ എണ്ണം 22,50,463 ആയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവുമധികം മരണം സംഭവിച്ചതും ഏറ്റവും കൂടുതൽ രോഗബാധിതരുള്ളതും അമേരിക്കയിലാണ്.7,10,021 പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞ അമേരിക്കയിൽ, ഇതുവരെ 37,158 പേർ മരണമടഞ്ഞു.
22,745 പേർ മരിച്ച ഇറ്റലിയാണ് തൊട്ടു പിറകിലുള്ളത്.1,72,434 പേർക്കാണ് ഇറ്റലിയിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.1,90,839 പേർക്ക് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ള സ്പെയിനാണ് രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യം.
Discussion about this post