കോവിഡ് രോഗബാധിതരുടെ എണ്ണം ഇന്ത്യയിൽ സാവധാനം വർദ്ധിക്കുന്നു.ഏറ്റവും ഒടുവിൽ കിട്ടിയ കണക്കനുസരിച്ച് ഇന്ത്യയിൽ 17,265 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 543 ആയി.
ലോക്ഡൗണിൽ ചെറിയ ഇളവ് കൊടുക്കുവാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാരുകൾ. വ്യവസായങ്ങളിലെ 10 മുതൽ 25 ശതമാനവും ഇന്നു മുതൽ പ്രവർത്തനം പുനരാരംഭിക്കും.സാമ്പത്തിക മേഖലയുടെ പുനരാരംഭത്തിനു വഴിയൊരുക്കുകയാണ് സംസ്ഥാനങ്ങളുടെ ലക്ഷ്യം. കേരളത്തിലെ ഹോട്ടലുകൾ, ഹരിയാനയിലെ വഴിയോര ധാബകൾ, പശ്ചിമബംഗാളിലെ തേയിലത്തോട്ടങ്ങൾ, ജാർഖണ്ഡിലെ ഖനികൾ എന്നിവയെല്ലാം തുറന്നു പ്രവർത്തിക്കാൻ ഉത്തരവായിട്ടുണ്ട്.പക്ഷേ, കേന്ദ്രസർക്കാർ കോവിഡ് ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച ജില്ലകൾക്ക് ലോക്ഡൗൺ കാലാവധി കഴിയുന്നതു വരെ തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചിട്ടില്ല.
Discussion about this post