സ്പ്രിംക്‌ളറിന് അന്താരാഷ്ട്ര മരുന്നു കമ്പനികളുമായി ബന്ധമെന്ന് റിപ്പോർട്ട് ഫൈസർ എന്ന കമ്പനിയുമായി സ്പീങ്കളിറിന് ബന്ധമുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. സ്പ്രിംകഌ ആണ് ഫൈസറിന് ഡാറ്റ നൽകുന്നത്.
ഫൈസർ കൊവിഡ് പ്രതിരോധ മരുന്ന കണ്ടുപിടിക്കാനുള്ള ഗവേഷണത്തിലാണ്. കേരള സർക്കാർ സ്പ്രിങ്കളറുമായി ഡാറ്റ കരാർ ഒപ്പു വച്ചത് വലിയ വിവാദമായിരുന്നു.
കഴിഞ്ഞ ആറ് വര്‍ഷമായി സ്പ്രികഌറിന് ഫൈസര്‍ എന്ന മരുന്ന കമ്പനിയുമായി ബന്ധമുണ്ട്. ഇക്കാര്യം പലയിടത്തും സ്പ്രിങ്കളര്‍ എം.ഡി രാഖി തോമസ് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഫൈസര്‍ കമ്പനി സിഇഒയും ഇക്കാര്യം ശരിവെക്കുന്നു. അമേരിക്കയിലെ പ്രമുഖ മരുന്ന കമ്പനിയാണ് ഫൈസര്‍.
ഇവര്‍ ആവശ്യപ്പെട്ടത് കൊറോണ രോഗികളുടെ വിവരമെന്നും വെളിപ്പെടുത്തലുണ്ട്. കൊവിഡ് പ്രതിരോധത്തിനുള്ള ആന്റിവൈറല്‍ മരുന്നും വാക്‌സിനുമുണ്ടാക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനിയാണ് ഫൈസര്‍. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഇക്കാര്യം സ്ഥിരീകരിക്കുന്നു.
രോഗികളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അടക്കമുള്ളത് ലഭിച്ചിരുന്നത് സ്പ്രിംക്ലര്‍ വഴിയാണെന്ന് കമ്പനി നേരത്തെ തന്നെ സമ്മതിച്ചിരുന്നു.
സ്പ്രികഌറുമായി കേരള ഉണ്ടാക്കിയ കരാര്‍ അഴിമതിയുടെ ഭാഗമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കൊവിഡിന് മരുന്ന കണ്ടു പിടിക്കാന്‍ ശ്രമിക്കുന്ന കമ്പനിയുമായി തന്നെ സ്പ്രിങ്കളറിന് ബന്ധമുണ്ടെന്നത് വിമര്‍ശനം ശക്തമാക്കും. ഡാറ്റ കൈമാറ്റവുമായി വിവാദത്തിവല്‍ പെട്ട കമ്പനിയാണ് സ്പ്രിങ്കളര്‍. മലയാളിയായ രാഖി തോമസാണ് സ്പ്രിങ്കളറിന് തലപ്പത്ത്. സൗജന്യ സേവനം വാഗ്ദാനം ചെയ്തതിനാല്‍ നിയമ വകുപ്പുമായി കൂടിയാലോചിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഒപ്പുവച്ചത്.
Discussion about this post