ലഖ്നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പിതാവ് ആനന്ദ് സിങ് ബിഷ്ത് അന്തരിച്ചു. 89 വയസ്സായിരുന്നു. തിങ്കളാഴ്ച രാവിലെ ദില്ലി ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചായിരുന്നു അന്ത്യം.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഇദ്ദേഹം കുറച്ചു കാലമായി എയിംസിൽ ചികിത്സയിലായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലാക്കിയിരുന്നു.
ഉത്തർപ്രദേശ് സർക്കാരിൽ ഫോറസ്റ്റ് റേഞ്ചർ ആയിരുന്ന ആനന്ദ് സിംഗ് ബിഷ്ത് ഇപ്പോൾ ഉത്തരാഖണ്ഡിലുള്ള പൗഡി ഗഡ് വാളിലെ പഞ്ചൂർ സ്വദേശിയാണ്.
Discussion about this post