തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6 പേർക്ക് കൂടി കൊറോണ വൈറസ് ബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 21 പേർ രോഗമുക്തി നേടിയതായും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. കടുത്ത ജാഗ്രത തുടരണമെന്നും ഓരോ നിമിഷവും പ്രധാനപ്പെട്ടതാണെന്നും ഒരു നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സംവിധാനങ്ങളും ബഹുജനസംഘടനകളും ഒന്നിച്ചിറങ്ങി പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശരാശരി കേരളത്തിൽ 0.58 ശതമാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സർക്കാർ ജീവനക്കാർക്ക് സ്വന്തം വാഹനത്തിൽ അടുത്ത ജില്ലയിൽ നിന്ന് വരെ ഓഫീസിൽ വരാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പൊതുഗതാഗതം തൽക്കാലം പുനസ്ഥാപിക്കില്ല. ഇളവിൽ വാഹനങ്ങൾ ക്രമാതീതമായി എത്തിയെന്നും ഇത് നിയന്ത്രിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാർബർ ഷോപ്പുകൾ തുറക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post