ചെന്നൈയിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ഡോക്ടറുടെ മൃതശരീരം നാട്ടുകാർ സംസ്കരിക്കാൻ അനുവദിച്ചില്ല.നഗര പരിധിയിലുള്ള വേലങ്കാട് ശ്മശാനത്തിൽ ആണ് സംഭവം നടന്നത്.നഗരത്തിലെ പ്രശസ്തനായ ന്യൂറോസർജൻ കോവിഡ് രോഗബാധയേറ്റു മരണമടഞ്ഞതിനെത്തുടർന്നാണ് തർക്കം ഉടലെടുത്തത്.
ഞായറാഴ്ചയുണ്ടായ മരണത്തെ തുടർന്ന് ഡോക്ടറുടെ മൃതദേഹം ശ്‌മശാനത്തിലേക്ക് എത്തിച്ചു.തുടർന്ന് സംസ്കരിക്കുന്നതിന് ഭാഗമായി മണ്ണുമാറ്റി തുടങ്ങിയതോടെ ആളുകൾ എതിർപ്പുമായെത്തി. തർക്കം മൂത്തതോടെ ജനങ്ങൾ ഇവരെ കല്ലെറിയുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. പിന്നീട് കനത്ത സുരക്ഷയിലാണ് മൃതദേഹം മറവ് ചെയ്തത്.
Discussion about this post