തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറ് ബാറുകൾക്ക് കൂടി സർക്കാർ അനുമതി നൽകി.ലോക്ക്ഡൗൺ കഴിഞ്ഞ് തുറക്കാനാണ് നിർദ്ദേശം.വയനാട് സുൽത്താൻ ബത്തേരിയിൽ രണ്ട് ബാറുകൾ, പൊന്നാനിയിലും മലപ്പുറത്തുമായി രണ്ട് ബാറുകൾ കൂടാതെ കണ്ണൂരിലും തൃശ്ശൂരിലുമായി ഓരോ ബാറുകൾക്കുമാണ് അനുമതി നൽകിയിട്ടുള്ളത്.
ഫെബ്രുവരിയിലും മാർച്ചിലുമായാണ് ബാറുകൾക്ക് അനുമതി നൽകിയത്.കഴിഞ്ഞ സാമ്പത്തിക വർഷം അടക്കേണ്ട ലൈസൻസ് ഫീസിന്റെ കാലാവധി ഏപ്രിൽ 30 വരെ നീട്ടിയിരുന്നു.അതിനാൽ, ആ ബാറുകളെല്ലാം തന്നെ ലൈസൻസ് ഫീസ് അടച്ചത് ഏപ്രിൽ മാസത്തിലാണ്.മാർച്ച് 10 ന് ശേഷം പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ചിട്ടില്ല എന്ന് എക്സ്സൈസ് വകുപ്പ് വിശദീകരണമുണ്ടായിരുന്നു.നേരത്തെ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് അനുമതി നൽകിയിട്ടുള്ളതെന്നും കോവിഡ് കാലത്ത് ബാർ ലൈസൻസ് അപേക്ഷകളൊന്നും അനുവദിച്ചിട്ടില്ല എന്നും എക്സ്സൈസ് വകുപ്പ് വ്യക്തമാക്കുന്നു.
Discussion about this post