തിരുവനന്തപുരം: സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂര്‍ -10, പാലക്കാട്-നാല്, കാസര്‍കോട് -മൂന്ന്, മലപ്പുറം, കൊല്ലം ഒന്നുവീതം എന്നിങ്ങനെയാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ച കൊരോണ പോസിറ്റീവ് കേസുകള്‍. കണ്ണൂരില്‍ ഒമ്പത് പേര് വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായിരിക്കുന്നത്.
പാലക്കാട്, മലപ്പുറം, കൊല്ലം എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചവരില്‍ ഓരോരുത്തര് തമിഴ്നാട്ടില്‍ നിന്നെത്തിയവരാണ്. അതുകൊണ്ട് തന്നെ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കും.
ഇന്ന് 16 പേരാണ് കൊറോണ രോഗമുക്തി നേടിയത്. ഇതില്‍ ഏഴ് പേര് കണ്ണൂര്‍ സ്വദേശികളാണ്. കാസര്‍ഗോഡ് 4, കോഴിക്കോട് 4, തിരുവനന്തപുരം 3 എന്നിങ്ങനെയാണ് രോഗമുക്തി നേടി ആശുപത്രി വിട്ട മറ്റുള്ളവരുടെ കണക്കുകള്‍.
നിലവില്‍ 117 പേര് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 36667 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 36335 പേര് വീടുകളിലും 332 പേര് ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 102 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 20252 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 19442 സാമ്പിളുകള്‍ നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post