മഹാരാഷ്ട്രയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം 5,000 കടന്നതിനെ തുടർന്ന് ലോക്ഡൗണിൽ പ്രഖ്യാപിച്ച ഇളവുകൾ സർക്കാർ പിൻവലിച്ചു.രോഗബാധ ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത മുംബൈയിലും പൂനെയിലും അനുവദിച്ചിരുന്ന ഇളവുകളാണ് ഭരണകൂടം പിൻവലിച്ചത്.ഏപ്രിൽ 17ന് ചില വ്യവസായ സംരംഭങ്ങളെയും ഫാക്ടറികളേയും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുവദിച്ചിരുന്നു.
മഹാരാഷ്ട്രയിലെ 20 ജില്ലകളിൽ, പ്രധാനമായും മുംബൈയിലും പൂനെയിലുമുള്ള മെട്രോപൊളിറ്റൻ മേഖലകളിലെ സ്ഥാപനങ്ങൾക്കാണ് ഈ ഇളവുകൾ ലഭിച്ചത്. ഇ-കൊമേഴ്സ് കമ്പനികൾ, പലഹാര വില്പനശാലകൾ, കൊറിയർ സർവീസുകൾ, റസ്റ്റോറന്റുകൾ എന്നിങ്ങനെ പലതും ഇതിലുൾപ്പെട്ടിരുന്നു.എന്നാൽ, രോഗബാധിതരുടെ എണ്ണം കുത്തനെ വളർന്ന് 5,000 കടന്നതിനെ തുടർന്ന് സർക്കാർ ഇളവുകളെല്ലാം തന്നെ പിൻവലിച്ചിരിക്കുകയാണ്.
Discussion about this post