ന്യൂഡൽഹി : സിവിൽ വ്യോമയാന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു.രോഗബാധയുണ്ടായത് വ്യോമയാന മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.പോസിറ്റീവ് സ്ഥിരീകരിച്ച ഉദ്യോഗസ്ഥൻ ഏപ്രിൽ 15ന് മന്ത്രാലയത്തിൽ ജോലിക്ക് വരികയും മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.പിന്നീട്, രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെയാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ഇതിനെ തുടർന്ന്, രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട എല്ലാവരോടും സ്വയം ക്വാറന്റൈനിൽ പോകാൻ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ എല്ലാ മുൻകരുതലുകളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ടെന്നും രോഗബാധിതൻ എത്രയും വേഗം സുഖപ്പെടട്ടെയെന്നും സിവിൽ വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി ട്വിറ്ററിൽ കുറിച്ചു.
Discussion about this post