ലോക്ഡൗണിൽ പ്രകൃതിവിഭവങ്ങൾ പരിശുദ്ധി വീണ്ടെടുക്കുന്നു.ഗംഗാനദിയിലെ ജലം കുടിക്കാൻ യോഗ്യമാണെന്ന് ഉത്തരാഖണ്ഡ് മലിനീകരണ നിയന്ത്രണ ബോർഡ് പ്രഖ്യാപിച്ചു.നിരന്തരമായ മലിനീകരണം മൂലം കുളിക്കാൻ പോലും യോഗ്യമല്ലാത്തത്ര മാലിന്യപൂരിതമായിരുന്ന ഗംഗാനദിയിലെ ജലം, ലോക്ഡൗൺ മൂലം മനുഷ്യ സമ്പർക്കമില്ലാതിരുന്നതിനാലാണ് പൂർവാധികം ശുദ്ധമായത്.ലോകത്തിൽ ഏറ്റവുമധികം പ്രേക്ഷകരുള്ള വാർത്താപരിപാടിയായ സീ ന്യൂസിലെ ഡി.എൻ.എയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു.
ഹരിദ്വാറിൽ നിന്നും ഋഷികേശിൽ നിന്നും ഗംഗാജലത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ഉത്തരാഖണ്ഡ് മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.ഗംഗാജലം അവസാനമായി പാനയോഗ്യമാണെന്ന റിപ്പോർട്ട് ലഭിച്ചത് 20 വർഷം മുൻപായിരുന്നു.
Discussion about this post