ആഗോളവ്യാപകമായി കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോൾ ഇന്ന് റമദാൻ മാസാരംഭം.സൗദി അറേബ്യയിലെ ജിദ്ദയിൽ, വളരെ ലളിതമായി മക്ക ഹറമിൽ റമദാനിലെ ആദ്യ തറാവീഹ് നമസ്കാരം നടന്നു.
നിയന്ത്രണങ്ങളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഇടയിൽ ഹറം ജീവനക്കാരും ബന്ധപ്പെട്ട മറ്റുള്ളവരുമടക്കം വളരെ കുറഞ്ഞ ആൾക്കാരാണ് തറാവീഹ് നിസ്കാരത്തിൽ പങ്കെടുത്തത്.സുരക്ഷാ മുൻകരുതലുകൾ പ്രമാണിച്ച് ഇത്തവണ തറാവീഹ് നമസ്കരിക്കാൻ പുറത്തു നിന്ന് ഇരു ഹറമുകളിലേക്കും ആളുകളെത്തുന്നത് തടഞ്ഞിരുന്നു.
Discussion about this post