മഹാരാഷ്ട്ര ഗൃഹമന്ത്രി ജിതേന്ദ്ര അവ്ഹദിന് കോവിഡ് സ്ഥിരീകരിച്ചു.മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് 15 കുടുംബാംഗങ്ങളോടൊപ്പം മന്ത്രി ഹോം ക്വാറന്റൈനിലായിരുന്നു. ഇതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി താനെയിലെ ഒരു സ്വകാര്യാശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ലോക്ക്ഡൗൺ നിലനിൽക്കുന്നത് കൊണ്ട് ആ പ്രദേശത്തെ നിലവിലുള്ള സാഹചര്യത്തെക്കുറിച്ചറിയാൻ മന്ത്രി മുംബ്ര പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസറെ സന്ദർശിച്ചിരുന്നു.ഈ പോലീസ് ഉദ്യോഗസ്ഥന് പിന്നീട് കൊറോണ സ്ഥിരീകരിച്ചിരുന്നു.ഇദ്ദേഹത്തിൽ നിന്നായിരിക്കാം മന്ത്രിക്ക് കൊറോണ ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം.ഒരാഴ്ച മുൻപ് നടത്തിയ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു.അതിനു ശേഷം അദ്ദേഹം സ്വന്തമായി ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.












Discussion about this post