ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഇഡിറെയ്ഡ് . ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരിലാണ് റെയ്‌ഡ് നടക്കുന്നത്. സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ ഗോൾഡൻ ഷാഡോ നടക്കുകയാണ്. രേഖകളും ഡിജിറ്റൽ തെളിവുകളുംപിടിച്ചെടുക്കുന്നതിനും, കള്ളപ്പണം വെളുപ്പിക്കലിന്‍റെ പൂർണ്ണ വ്യാപ്തിഎന്നിവകണ്ടെത്തുന്നതിനുമാണ് പരിശോധന എന്ന് ഇഡി വ്യക്തമാക്കി.
കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായാണ് റെയ്ഡി നടക്കുന്നത്. ശബരിമലസ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എൻ വാസു തുടങ്ങിയവരുടെ വീടുകളിലും മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീയുടെതിരുവല്ലയിലെ വീട്ടിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിതുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന നടക്കുന്നത്.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷൻസിന്റെ ഓഫിസിലും സ്വര്‍ണവ്യാപാരിയായ ഗോവര്‍ധന്‍റെബെല്ലാരിയിലെ വീട്ടിലും ഇഡി സംഘം റെയ്ഡ് നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ തിരുവിതാംകൂർദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും ഇഡി റെയ്ഡ് ആരംഭിച്ചിട്ടുണ്ട്.
ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടിസംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് ഇഡിയും പരിശോധിക്കുന്നത്.













Discussion about this post