നാഗ്പൂരിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് തുടക്കമാകാനിരിക്കെ, ഇന്ത്യൻ ടീം ഹോട്ടലിലെത്തി സഹതാരങ്ങളെ സന്ദർശിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജിതേഷ് ശർമ്മ. നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ജനുവരി 21 ബുധനാഴ്ചയാണ് ആദ്യ ടി20 മത്സരം നടക്കുന്നത്.
കഴിഞ്ഞ ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ടി20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു 32-കാരനായ ജിതേഷ് ശർമ്മ. എന്നാൽ ന്യൂസിലൻഡ് പരമ്പരയിലേക്കും വരാനിരിക്കുന്ന 2026 ടി20 ലോകകപ്പിലേക്കും ജിതേഷിനെ സെലക്ടർമാർ പരിഗണിച്ചില്ല. തന്റെ ജന്മനാടായ നാഗ്പൂരിൽ ഇന്ത്യൻ ടീം എത്തിയപ്പോഴാണ് ജിതേഷ് താരങ്ങളെ കാണാനെത്തിയത്.
ടീം ഹോട്ടലിന് പുറത്തുവെച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെയും സീനിയർ വിക്കറ്റ് കീപ്പർ സഞ്ജു സാംസണെയും ജിതേഷ് ആലിംഗനം ചെയ്യുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി. ടീമിൽ ഇല്ലാതിരുന്നിട്ടും സഹതാരങ്ങളോടുള്ള അദ്ദേഹത്തിന്റെ സ്നേഹം ആരാധകരുടെ മനസ്സ് കീഴടക്കി.
ഇതിൽ ഇപ്പോൾ ജിതേഷ് കടന്നുപോകുന്ന അവസ്ഥയിലൂടെ മുമ്പ് കടന്നുപോയിട്ടുള്ള സഞ്ജു സാംസൺ സഹതാരത്തെ ആലിംഗനം ചെയ്യുന്ന വീഡിയോ ചർച്ചയാകുന്നുണ്ട്. സഞ്ജുവിനറിയാം സഹതാരത്തിന്റെ വിഷമം എന്നും ഇത്തരത്തിൽ ഉള്ള സങ്കടകരമായ അവസ്ഥ ഒരു ക്രിക്കറ്ററുടെ കരിയറിന്റെ ഭാഗം ആണെന്നും ആരാധകർ ഓർമിപ്പിച്ചു.
ഇന്ത്യയ്ക്കായി 12 ടി20 ഇന്നിംഗ്സുകളിൽ നിന്നായി 151.40 സ്ട്രൈക്ക് റേറ്റിൽ 162 റൺസാണ് ജിതേഷ് നേടിയിട്ടുള്ളത്.
Jitesh Sharma came to visit Team India in Nagpur, and Sanju Samson went up and hugged him 🫂❤️
Jitesh was snubbed from the squad, and no one understands that feeling better than Sanju, who has gone through such phases so many times himself pic.twitter.com/VJfXZONTE4
— Sanju Samson Fans Page (@SanjuSamsonFP) January 19, 2026












Discussion about this post