മലയാളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ പ്രേമം കോപ്പിയടിയാണെന്ന് ആരോപണം. ബോളിവുഡ് ചിത്രമായ ഹണ്ടറിന്റെ കോപ്പിയാണെന്നാണ് പ്രേമമെന്ന ആരോപണം സോഷ്യല്‍ മീഡിയയിലാണ് സജീവമായിരിക്കുന്നത്.
ചിത്രത്തിന്റെ പ്രമേയം ഹണ്ടറിന്റേത് തന്നെയെന്ന് വിമര്‍ശകര്‍ പറയുന്നു. നായകന്റെ യൗവനത്തിലെയും കൗമാരത്തിലെയും മൂന്ന് പ്രണയങ്ങളാണ് ഹണ്ടറിന്റെയും പ്രമേയം.
സിനിമയുടെ പശ്ചാത്തലം മാത്രമല്ല മേക്കിംഗ് സ്‌റ്റൈലും ഹണ്ടറില്‍ നിന്ന് കടംകൊണ്ടതാണെന്നും സോഷ്യല്‍ മീഡിയയിലെ ചില സിനിമാ പ്രേമികള്‍ ആരോപിക്കുന്നു. മേരി, മലര്‍ മിസ്, സെലിന്‍ എന്നിങ്ങനെ ജോര്‍ജിന് പ്രേമം തോന്നിയ കഥാപാത്രങ്ങളെല്ലാം ഏതാണ്ട് സമാന രീതിയില്‍ തന്നെ ഹണ്ടറിലുമുണ്ട്. ജോര്‍ജിന്റെ സുഹൃത്തുക്കളായ ശംഭു, കോയ എന്നീ കഥാപാത്രങ്ങളും ചെറിയ രൂപഭേദത്തോടെ ചിത്രത്തിലുണ്ട്.
ഈ വര്‍ഷം മാര്‍ച്ച് 20ന് ആണ് ഹണ്ടര്‍ തീയറ്ററുകളില്‍ എത്തിയത്. ചൂടന്‍ രംഗങ്ങളുടെ പേരില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. ഹണ്ടര്‍ ഇറങ്ങി രണ്ട് മാസങ്ങള്‍ക്ക് ശേഷം മെയ് 29ന് പ്രേമവും തീയറ്ററുകളിലെത്തി.
രണ്ട് മാസത്തിനകം എങ്ങനെ ചിത്രം കോപ്പിയടിച്ച് പുതിയ ചിത്രമാക്കുമെന്ന് എന്നാണ് പ്രേമത്തിന്റെ അനുകൂലികള്‍ ചോദിക്കുന്നത്. എന്തായാലും പ്രേമം കോപ്പിയടി വിവാദത്തിന്റേ പേരില്‍ ഹണ്ടറും ഇനി സിനിമ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയാകും
Discussion about this post