ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു നൽകി കേന്ദ്ര സർക്കാർ. നഗരങ്ങളുടെ വെളിയിൽ കടകൾ തുറക്കാൻ കേന്ദ്രസർക്കാർ അനുവാദം നൽകി. പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കടകളിൽ അവശ്യ സർവീസുകളല്ലാത്തവയ്ക്കും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.മുനിസിപ്പാലിറ്റി കോർപ്പറേഷൻ, ഹോട്ട്സ്പോട്ട് പ്രദേശങ്ങൾ എന്നീ പരിധികളിൽ ഇളവുകൾ അനുവദിച്ചിട്ടില്ല.
കടകളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ എന്ന് കർശനമായി നിഷ്കർഷിച്ചിട്ടുണ്ട്.ഇവരെല്ലാം സാമൂഹിക അകലം പാലിക്കുക മാസ്ക് ധരിക്കുക മുതലായ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിക്കണം എന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, ഷോപ്പിങ് മാളുകളോ ഷോപ്പിംഗ് മാളുകളിലെ കടകളോ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകിയിട്ടില്ല. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പിന്നീട് ഉണ്ടാകും
Discussion about this post