ഭവന വായ്പാ സ്ഥാപനമായ ഡി.എച്.എഫ്.എല്ലിന്റെ പ്രമോട്ടർമാരായ വധാവൻ സഹോദരങ്ങളെ കേന്ദ്ര ഏജൻസിയായ സിബിഐ കസ്റ്റഡിയിലെടുത്തു.കപിൽ വധാവൻ,
ധീരജ് വധാവൻ എന്നിവരെയാണ് സത്താറ പോലീസിന്റെ സഹായത്തോടുകൂടി സിബിഐ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.യെസ് ബാങ്കുമായി ചേർന്നാണ് സഹോദരർ ഇരുവരും തട്ടിപ്പ് നടത്തിയത്.
ലോക്ഡൗൺ നിർദ്ദേശങ്ങൾ മറികടന്ന് പൂനെയിൽ നിന്നും മഹാബലേശ്വറിലെ ഫാംഹൗസിലേക്ക് യാത്ര ചെയ്തതിനാൽ, പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇവർ സത്താറയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. 14 ദിവസത്തെ ക്വാറന്റൈൻ കാലാവധി അവസാനിച്ചതോടു കൂടിയാണ് ഇവരെ സിബിഐ കസ്റ്റഡിയിലെടുത്തത്
Discussion about this post