ദുബായ്: അറബിനാടിന്റെ മനവും ഇന്ത്യന്‍ പ്രവാസസമൂഹത്തിന്റെ ഹൃദയവും കവര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തടിച്ച് കൂടി അന്‍പതിനായിരത്തോളം പ്രവാസി ഇന്ത്യക്കാരെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു മോദിയുടെ പ്രസംഗം.
ഭാരത് മാതാ കി ജയ് എന്ന വിളിയോടെ ആരംഭിച്ച പ്രസംഗം ഭാരത് മാതാ കി ജയ് എന്ന് ജനക്കൂട്ടത്തെ കൊണ്ട് ഏറ്റ്വിളിപ്പിച്ച് കൊണ്ടായിരുന്നു മോദിയുടെ പ്രസംഗം അവസാനിപ്പിച്ചത്. യുഎഇ സന്ദര്‍ശനം അവിസ്മരണീയമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി കോടികളുടെ നിക്ഷേപമല്ല മറിച്ച് പരസ്പരം തോളോട് ചേരാനായതാണ് പ്രധാനമെന്ന് പറഞ്ഞു. ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ച് പോരാടും.
34 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടം സന്ദര്‍ശിക്കുന്നത്. ഇവിടുത്തെ ഭരണാധികാരികള്‍ എന്നോട് സ്നേഹം ചൊരിഞ്ഞു. ഈ സ്നേഹം അവിസ്മരണീയാണ്. യുഎഇ ഇന്ത്യയില്‍ നാലര ലക്ഷം കോടി നിക്ഷേപിക്കുമെന്നും മോദി അറിയിച്ചു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ യുഎഇ സഹകരണം ഉറപ്പ് തന്നിട്ടുണ്ട്. 40 വര്‍ഷമായി തീവ്രവാദത്തിന്റെ തികത്ഫലം അനുഭവിച്ചവരാണ് ഭാരതീയര്‍. നല്ല താലിബാന് ചീത്ത താലിബാന് എന്ന ഒന്നില്ല. ഭീകരതയാണോ മാനവീകതയാണോ വേണ്ടത് എന്നാണ് ആലോചിക്കേണ്ടത്. യുദ്ധമല്ല, ചര്‍ച്ചയിലൂടെയുള്ള പ്രശ്നപരിഹാരമാണ് അഭികാമ്യം. നയതന്ത്രത്തേക്കാള്‍ വലുതാണ് പരസ്പരവിശ്വാസം.
അയല്‍രാജ്യങ്ങളുമായുള്ള ബന്ധം ഏറെ മെച്ചപ്പെടുത്താനായി. ബംഗ്ലാദേശ് അതിര്‍ത്തി പ്രശ്നം പരിഹരിക്കാനായി. ഇതിനെ പാര്‍ലമെന്റ് ഒറ്റക്കെട്ടായാണ് പിന്തുണ നല്‍കിയത്. നേപ്പാള്‍ ഭൂകമ്പത്തിലും സഹായം നല്കനായി. മനുഷ്യത്വപരമായ സമീപനമാണ് ഇന്ത്യ നേപ്പാളിനോട് കാണിച്ചത്. നരേന്ദ്രമോദിയ്ക്ക് ഒരു ലോകനേതാവ് ഹസ്തദാനം ചെയ്ുമ്പോള്‍ അത് 124 കോടി ജനങ്ങള്‍ക്കുള്ള ഹസ്തദാനമാണെന്നും മോദി പറഞ്ഞു. ഇന്ത്യയെ പ്രതിസന്ധി ഘട്ടങ്ങളില്‍ താങ്ങി നിര്‍ത്തിയത് പ്രവാസികളാണെന്നും മോദി പറഞ്ഞു.
ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മലയാളത്തില്‍ മോദി പുതുവത്സരാശംസകള്‍ നേര്‍ന്നു.
വന്‍ജനാവലിയാണ് മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ എത്തിയത്. നാല്പതിനായിരത്തോളം പേര് സ്റ്റേഡിയത്തില്‍ ഇടം പിടിച്ചു. പതിനായിരത്തിലധികം പേര് സ്റ്റേഡിയത്തിന് പുറത്ത് കാത്ത് നിന്നതായ.ും റിപ്പോര്‍ട്ുകള്‍ സൂചിപ്പിക്കുന്നു. ഇവര്‍ക്ക് പരിപാടി തല്‍സമയം കാണാനുള്ള വലിയ സ്ക്രീമുകള്‍ സ്ഥാപിച്ചിരുന്നു.
മൂന്ന് മണിയ്ക്ക് തന്നെ സ്റ്റേഡിയത്തിലേക്ക് കാണികളെ പ്രവേശിപ്പിച്ചു. മര്‍ഹബ നമോ എന്ന പേരിലുള്ള മോദിയ്ക്കായുള്ള സ്വീകരണപരിപാടി ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് ആറരയ്ക്കാണ് തുടങ്ങിയത്. കേരളത്തിന്റെ തനത് കലാരൂപങ്ങളുള്‍പ്പടെ നിരവധി ഇന്ത്യന്‍ കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി.
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ മോദിയ്ക്കു പ്രവാസി സമൂഹം മറക്കാനാവാത്ത സ്വീകരണമാണ് നല്‍കിയത്. മോദിയുടെ യുഎസ് സന്ദര്‍ശനവേളയില്‍ ചരിത്രമായി മാറിയ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനിലെ സ്വീകരണത്തേക്കാള്‍ ആവേശം നിറഞ്ഞതായിരുന്നു ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. യുഎഇയുടെ ചരിത്രത്തിലും ആദ്യമായാണു സന്ദര്‍ശനത്തിനെത്തുന്ന വിദേശ രാജ്യത്തെ നേതാവിന് ഇത്രയും വമ്പിച്ച സ്വീകരണം ഒരുക്കപ്പെടുന്നത്.
Discussion about this post