കോവിഡ് മഹാമാരി ലോകത്ത് പടർന്ന് പിടിക്കുമ്പോൾ, ഇന്ത്യ കഴിയുന്നവിധം മറ്റുള്ള രാജ്യങ്ങളെ സഹായിക്കുന്നുണ്ടെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്.ഞായറാഴ്ച, നാഗ്പൂരിൽ നടന്ന ഓൺലൈൻ അഭിമുഖത്തിലാണ് മോഹൻ ഭാഗവത് ഇങ്ങനെ പരാമർശിച്ചത്.
“കോവിഡ് ഒരു പുതിയ വ്യാധിയാണ്.ഇതിനോട് അടുക്കുന്തോറും മാത്രമേ നമ്മൾക്ക് ഇത് എന്താണെന്ന് തിരിച്ചറിയാൻ സാധിക്കുന്നുള്ളൂ. ഈ മഹാമാരിയെ പ്രതിരോധിക്കാൻ എല്ലാവരും അശാന്തപരിശ്രമം നടത്തുന്നുണ്ട്.ഇന്ത്യ ഒരുപാട് നഷ്ടങ്ങൾ നേരിട്ടു.പക്ഷേ, ആ നഷ്ടങ്ങൾക്കിടയിലും മരുന്നുകൾ കയറ്റി അയച്ച് നമ്മൾ മറ്റുള്ള രാജ്യങ്ങളെ സഹായിക്കുന്നുണ്ട്. ഇന്ത്യ ഒരിക്കലും വിവേചനം കാണിക്കില്ല, നമ്മൾ എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്.” എന്നായിരുന്നു മോഹൻ ഭാഗവത് പറഞ്ഞത്. കോവിഡ് മഹാമാരിയിൽ ഇന്ത്യയിലെ ജനങ്ങൾ ദുരിതത്തിലാണ്ടിരിക്കുന്ന സമയത്ത് ആർഎസ്എസ് രാജ്യവ്യാപകമായി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഭക്ഷണപ്പൊതികൾ, പലചരക്ക് സാമഗ്രികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവയെല്ലാം സംഘടനയുടെ ആഭിമുഖ്യത്തിൽ വിതരണം നടക്കുന്നുണ്ട്.
Discussion about this post