സ്വന്തം മണ്ണിൽ ഭീകരത നട്ടുനനച്ച് വളർത്തുന്ന പാകിസ്താൻ അതിന്റെ പ്രത്യാഘാതംഅനുഭവിക്കുമ്പോൾ ഭാരതത്തെ കുറ്റപ്പെടുത്താൻ വരേണ്ടെന്ന് താക്കീത് നൽകി ഇന്ത്യ . ഇസ്ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേറാക്രമണത്തിന് പിന്നിൽ അയൽരാജ്യങ്ങളാണെന്നപാകിസ്താന്റെ ആരോപണത്തിനാണ് ഭാരതം ശക്തമായ ഭാഷയിൽ മറുപടി നൽകിയത്.
പാകിസ്താന്റെ ഉള്ളിൽ തന്നെയുള്ള കുഴപ്പങ്ങളാണ് ഇത്തരം വിനാശകരമായ സ്ഫോടനങ്ങൾക്ക്കാരണമെന്നും സ്വന്തം പരാജയങ്ങൾ മറച്ചുവെക്കാൻ മറ്റു രാജ്യങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്നതന്ത്രം ഇനി ചെലവാകില്ലെന്നും ഭാരതം വ്യക്തമാക്കി.
ഇസ്ലാമാബാദിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ പത്തോളം പേർ കൊല്ലപ്പെട്ടതിന് പിന്നാലെ, യാതൊരു തെളിവുമില്ലാതെ അയൽരാജ്യങ്ങളെ പഴിചാരി പാക് ആഭ്യന്തര മന്ത്രിരംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് ഭാരതം ആഞ്ഞടിച്ചത്. “ഭീകരവാദത്തെ ഭരണകൂടനയമായി സ്വീകരിച്ച ഒരു രാജ്യം അതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിക്കുമ്പോൾ വിരൽ ചൂണ്ടേണ്ടത്സ്വന്തം കണ്ണാടിയിലേക്കാണ്. പാകിസ്താൻ നേരിടുന്ന ആഭ്യന്തര സുരക്ഷാ പ്രതിസന്ധിയുംഭീകരവാദവും അവർ തന്നെ സൃഷ്ടിച്ചതാണ്. അതിന് ഭാരതത്തെയോ മറ്റ് അയൽരാജ്യങ്ങളെയോപഴിചാരുന്നത് പരിഹാസ്യമാണ്,” വിദേശകാര്യ വൃത്തങ്ങൾ പ്രതികരിച്ചു.
ഭീകരതയുടെ ഫാക്ടറിയായി മാറിയ പാകിസ്താൻ ലോകരാജ്യങ്ങൾക്ക് മുന്നിൽ ഒറ്റപ്പെടുന്നതിന്റെജാള്യത മറയ്ക്കാനാണ് ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നതെന്നും ഭാരതം ചൂണ്ടിക്കാട്ടി.
ബലൂചിസ്താനിലും ഖൈബർ പഖ്തുൻഖ്വയിലും പാക് സൈന്യത്തിന് നേരിടേണ്ടി വരുന്ന കനത്തതിരിച്ചടികൾക്ക് പിന്നാലെയാണ് തലസ്ഥാന നഗരിയിലും സ്ഫോടനങ്ങൾ തുടരുന്നത്.











Discussion about this post