തിരുവനന്തപുരം: കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ കോട്ടയവും ഇടുക്കിയും ഇനി റെഡ്സോണില്‍. കോട്ടയത്തും ഇടുക്കിയിലും വര്‍ധനവ് വന്ന സാഹചര്യത്തില്‍ ഈ രണ്ടു ജില്ലകള്‍ കൂടി റെഡ് സോണായി പ്രഖ്യാപിക്കുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ്സോണായി തുടരും. ഇടുക്കി ജില്ലയിലെ വണ്ടന്മേട്, ഇരട്ടയാര്‍ കോട്ടയത്തെ അയ്മനം, വെള്ളൂര്‍, അയര്‍ക്കുന്നം, തലയോലപറമ്പ് എന്നീ പഞ്ചായത്തുകള്‍ ഹോട്ട്സ്പോട്ടാകും.
അതേസമയം കൊറോണ ബാധിച്ച് നാലു ജില്ലകളില്‍ ആരും ചികിത്സയിലില്ല. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, വയനാട്, എന്നിവയാണ് കൊറോണ മുക്ത ജില്ലകള്‍.
Discussion about this post