ലോക്ഡൗൺ മെയ് 15 വരെ നീട്ടണമെന്നാണ് കേരളത്തിന്റെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിയന്ത്രണ കാലഘട്ടം പിന്നിടുന്നതു വരെ ഇതര ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും ഉള്ള യാത്രകൾക്ക് വിലക്ക് ഏർപ്പെടുത്തുകയും വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.അപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് തുടർനടപടികൾ സ്വീകരിക്കാവുന്നതാണെന്നും, നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് ഘട്ടംഘട്ടമായി ശ്രദ്ധിച്ച് ചെയ്യുന്നതായിരിക്കും നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് അഞ്ചു ജില്ലകളിലായി 13 പേർക്കാണ് ഇന്ന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.കോട്ടയത്ത് 6, ഇടുക്കി 4, പാലക്കാട്, കണ്ണൂർ,മലപ്പുറം ജില്ലകളിൽ ഓരോരുത്തർ എങ്ങനെയാണ് രോഗികളുടെ കണക്ക്.
Discussion about this post