ഓസോൺ പാളിയിലെ ഏറ്റവും വലിയ ദ്വാരം അടഞ്ഞു.ആർട്ടിക് പ്രദേശത്തിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന 10 ലക്ഷം കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന ദ്വാരമാണ് അടഞ്ഞത്. യൂറോപ്യൻ യൂണിയന്റെ ബഹിരാകാശ ഏജൻസിയുടെ കോപ്പർനിക്കസ് മോണിറ്ററിങ് സർവീസ് എന്ന ഭൗമ നിരീക്ഷണ പദ്ധതിയിലാണ് ഇക്കാര്യം വെളിപ്പെട്ടത്.
സൗരവികിരണത്തിലെ അൾട്രാവയലറ്റ് അടക്കമുള്ള മാരകമായ രശ്മികളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നതാണ് ഓസോൺ പാളി.ഈ ദ്വാരം വലുതായി ജനവാസ പ്രദേശങ്ങൾക്ക് മുകളിൽ എത്തിയിരുന്നെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമായിരുന്നു.തണുത്ത വായു കൂടുതലായി ഈ മേഖലയിലേക്ക് പ്രവഹിച്ചതാണ് ദ്വാരം അടയാൻ കാരണമെന്നും, ലോക്ഡൗൺ മൂലമുള്ള അന്തരീക്ഷത്തിലെ മലിനീകരണ വ്യതിയാനവുമായി ഇതിന് ബന്ധമില്ലെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.













Discussion about this post