കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കൊറോണ ബാധിച്ച് ഡോക്ടര്‍ മരിച്ചു. 69 വയസുകാരനായ എല്ലുരോഗവിദഗ്ധനാണ് മരിച്ചത്.
ഓര്‍ത്തോപീഡിക് സര്‍ജനായ സിസിര്കുമാര് മണ്ഡലിനാണ് കൊറോണ ബാധിച്ചത്. ഇദ്ദേഹത്തിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കണമെന്ന് പശ്ചിമ ബംഗാള്‍ ഓര്‍ത്തോപീഡിക് അസോസിയേഷന് ആവശ്യപ്പെട്ടു.
അതേസമയം പശ്ചിമ ബംഗാളില്‍ ഇതുവരെ 697 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 109 പേര് രോഗമുക്തി നേടി. 48 പേരിലാണ് പുതുതായി രോഗം കണ്ടെത്തിയത്.
Discussion about this post