കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കുറിച്ചുള്ള തന്റെ പരാമർശത്തിൽ തന്നെ ഉറച്ചുനിൽക്കുന്നുവെന്ന് റിപ്പബ്ലിക് ടിവി ഉടമയും മുതിർന്ന മാധ്യമ പ്രവർത്തകനുമായ അർണബ് ഗോസ്വാമി.എൻ.എം ജോഷി മാർഗ് പോലീസ് സ്റ്റേഷനിൽ വച്ച് നടന്ന 12 മണിക്കൂറിലധികം നേരം തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷം പുറത്തു വന്ന് മാധ്യമങ്ങളെ അഭിമുഖീകരിക്കുകയായിരുന്നു അർണാബ്. താൻ പറഞ്ഞതിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നും താൻ പറഞ്ഞത് നൂറു ശതമാനം ശരിയാണെന്നും അർണാബ് വെളിപ്പെടുത്തി. “എന്റെ പരാമർശങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. ഞാൻ പറഞ്ഞതിൽ തന്നെ, എന്റെ പരാമർശത്തിൽ തന്നെ ഉറച്ചു നിൽക്കുന്നു.പോലീസുകാരും എന്റെ ഉത്തരങ്ങളിൽ തൃപ്തരാണ്.ഇതിനപ്പുറം സംഭവിച്ചാലും ഞാനെന്റെ ചോദ്യങ്ങൾ ഉയർത്തും, എന്റെ ഷോ തുടരുക തന്നെ ചെയ്യും.ഞാൻ ഉറച്ചുവിശ്വസിക്കുന്നു, സത്യം മാത്രമേ വിജയിക്കൂ” എന്നാണ് അർണാബ് ഗോസ്വാമി വെളിപ്പെടുത്തിയത്.
ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ മാധ്യമപ്രവർത്തകനെ വെറുമൊരു അഭിപ്രായ പ്രകടനത്തിന്റെ പേരിൽ മഹാരാഷ്ട്ര സർക്കാർ വേട്ടയാടുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം പുകയുകയാണ്.പാൽഘർ ആൾക്കൂട്ടക്കൊലയിൽ സോണിയഗാന്ധി പാലിക്കുന്ന മൗനം ചോദ്യംചെയ്തതിന് ദിവസങ്ങൾക്കു മുമ്പ് അർണബ് ഗോസ്വാമിയും ഭാര്യയും സഞ്ചരിച്ചിരുന്ന വാഹനവും ആക്രമിക്കപ്പെട്ടിരുന്നു.
Discussion about this post