മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഒരാഴ്ചകൊണ്ട് സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം ഇരട്ടിയായെന്ന് ദേശീയമാധ്യമങ്ങൾ വെളിപ്പെടുത്തി. നിലവിൽ സംസ്ഥാനത്ത് 8,590 രോഗബാധിതരുണ്ട്, മരിച്ചവരുടെ എണ്ണം 342 ആയി.
കഴിഞ്ഞയാഴ്ച വരെയുള്ള കണക്കിൽ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 4,390 ആയിരുന്നു. കഴിഞ്ഞ ഏഴ് ദിവസത്തോളമായി പ്രതിദിനം ഏതാണ്ട് 500 പുതിയ രോഗബാധകൾ സംസ്ഥാനത്ത് രേഖപ്പെടുത്തുന്നുണ്ട്.രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് മഹാരാഷ്ട്ര തന്നെയാണ് മുന്നിൽ
Discussion about this post