കേരളത്തിൽ നാല് ജില്ലകളിൽ പുതിയ ഹോട്ട്സ്പോട്ടുകൾ.കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇടുക്കിയിലും കോട്ടയത്തും പാലക്കാടും മലപ്പുറത്തും ചില പ്രദേശങ്ങളെ പുതിയ ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചു.പാലക്കാട് ആലത്തൂരും മലപ്പുറം കാലടി മേഖലയും, ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാർ, ഇടവെട്ടി പഞ്ചായത്തുകളും കോട്ടയത്തെ മേലുകാവ് പഞ്ചായത്തിനെയും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയേയുമാണ് പുതിയ ഹോട്ട്സ്പോട്ടുകളായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
ഇന്ന് കേരളത്തിൽ നാലുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാല് പേർ രോഗ മുക്തരായി ആശുപത്രി വിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.












