ശിവസേനാ നേതാവ് സഞ്ജയ് റാവത്തിന്റെ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.” ഉത്തർപ്രദേശിൽ, യോഗി ആദിത്യനാഥിന് കീഴിലുള്ള നിയമവാഴ്ചയാണ്.അതുകൊണ്ട് തന്നെ, ഇവിടുത്തെ കാര്യത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട.ഇവിടെ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും.മഹാരാഷ്ട്രയുടെ കാര്യം ശ്രദ്ധിച്ചാൽ മതി” എന്നായിരുന്നു ട്വിറ്ററിൽ യോഗി ആദിത്യനാഥ് മറുപടി നൽകിയത്.
ബുലന്ദ്ഷഹറിലെ ക്ഷേത്രത്തിൽ നടന്ന രണ്ട് പുരോഹിതന്മാരുടെ കൊലപാതകത്തെ പാൽഘർ സംഭവം പോലെ രാഷ്ട്രീയമായി വർഗ്ഗീയവൽക്കരിക്കരുതെന്നുള്ള സഞ്ജയുടെ പരാമർശത്തിന് ചുട്ട മറുപടി നല്കുകയായിരുന്നു ആദിത്യനാഥ്.ഏപ്രിൽ 28ന് ആയിരുന്നു ഉത്തർപ്രദേശിൽ, ബുലന്ദ്ഷഹറിലെ പഗോന ഗ്രാമത്തിലെ ഒരു ശിവക്ഷേത്രത്തിൽ രണ്ടു പുരോഹിതരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.കുറ്റക്കാർ ആരായാലും അവരെ കഠിനമായി ശിക്ഷിക്കുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.പാൽഘറിലെ സന്യാസിമാരുടെ ആൾക്കൂട്ട കൊലപാതകത്തിൽ മരിച്ചവർ നിർമോഹി അഖാഡയിലുള്ളവർ ആയതിനാൽ, യോഗി ആദിത്യനാഥ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയോട് വിശദീകരണം ആരാഞ്ഞിരുന്നു.
Discussion about this post