ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഷോപിയാനിലെ സൈനാപൊരയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്.
രാഷ്ട്രീയ റൈഫിൾസും ഷോപിയാൻ പൊലീസും സി ആർ പി എഫും സംയുക്തമായി നടത്തിയ ഏറ്റുമുട്ടൽ ചൊവ്വാഴ്ച രാത്രിയാണ് ആരംഭിച്ചത്. ബുധനാഴ്ച പുലർച്ചെ വരെ പോരാട്ടം നീണ്ടു നിന്നു. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നും കൊല്ലപ്പെട്ട മൂന്നാമത്തെ ഭീകരന്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ നടക്കുകയാണെന്നും കശ്മീർ മേഖലാ പൊലീസ് അറിയിച്ചു.








Discussion about this post