ദുബായ്: കൊവിഡ് 19 രോഗബാധയെ തുടർന്ന് ദുബായിൽ ഒരു മലയാളി കൂടി മരിച്ചു. തൃക്കരിപ്പൂർ മൊട്ടമ്മൽ സ്വദേശി എം.ടി.പി. അബ്ദുള്ളയാണ് മരിച്ചത്. 63 വയസ്സായിരുന്നു. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ദുബായ് ദെയ്റയിലെ ഒരു റെസ്റ്റോറന്റിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്. വർഷങ്ങളായി അബ്ദുള്ള യു എ ഇയിൽ ആയിരുന്നു. ജമീലയാണ് ഭാര്യ. നജീബും നജ്മയുമാണ് മക്കൾ. മരുമകൻ അബ്ദുസ്സലാം.












