യോഗാചാര്യൻ ബാബ രാംദേവിനെ അധിക്ഷേപിച്ച് പോസ്റ്റ് ഇട്ടതിൽ ക്ഷമ ചോദിച്ച് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. രുചി സോയ കമ്പനി ഉടമയും കടക്കാരനുമായ ബാബാ രാംദേവിന്റെ പേരിലുള്ള കടം കേന്ദ്രസർക്കാർ എഴുതിത്തള്ളി എന്ന് ആരോപിച്ച് മുൻ ആംആദ്മി പാർട്ടി അംഗമായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പോസ്റ്റിട്ടിരുന്നു.
എന്നാൽ, പിന്നീട് നടന്ന അന്വേഷണത്തിൽ രുചി സോയ കമ്പനി ബാബ രാംദേവ് വാങ്ങാൻ ആലോചിക്കുന്നതേയുള്ളൂ എന്ന് പ്രശാന്ത് ഭൂഷൺ മനസ്സിലാക്കുകയായിരുന്നു. ഇതേതുടർന്ന്, തെറ്റിദ്ധാരണ മൂലം നടത്തിയ പരാമർശത്തിന് താൻ ക്ഷമാപണം നടത്തുന്നുവെന്ന് പ്രശാന്ത് ഭൂഷൺ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ രേഖപ്പെടുത്തി.











Discussion about this post