ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിച്ച പോളണ്ടിന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ വക കനത്ത പ്രഹരം. ഭാരതത്തിന്റെ അയൽപക്കത്തുള്ള ഭീകരവാദ ഇൻഫ്രാസ്ട്രക്ചറിന് പോളണ്ട് വളം വെക്കരുതെന്നും ഭീകരതയോട് ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കണമെന്നും ജയശങ്കർ തുറന്നടിച്ചു. പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റാഡോസ്ലോ സിക്കോർസ്‌കിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഭാരതം നിലപാട് കടുപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബറിൽ പാകിസ്താൻ സന്ദർശിച്ചപ്പോൾ പോളണ്ട് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ കാശ്മീർ വിഷയം ഉൾപ്പെടുത്തിയതാണ് ഭാരതത്തെ ചൊടിപ്പിച്ചത്. ഭാരതത്തെ മാത്രം തിരഞ്ഞുപിടിച്ച് ഉന്നംവെക്കുന്ന ചില പാശ്ചാത്യ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെയും ജയശങ്കർ ചോദ്യം ചെയ്തു.
നിങ്ങൾ ഈ മേഖലയ്ക്ക് അപരിചിതനല്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തിന്റെ വെല്ലുവിളികളെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ പോളണ്ട് പെരുമാറരുത്,” – ജയശങ്കർ പറഞ്ഞു.റഷ്യൻ എണ്ണയുടെ പേരിൽ ഭാരതത്തെ മാത്രം കുറ്റപ്പെടുത്തുന്നത് അനീതിയാണെന്നും ജയശങ്കർ ആവർത്തിച്ചു. ന്യൂയോർക്കിലും പാരിസിലും വെച്ച് ഇക്കാര്യം താൻ വ്യക്തമാക്കിയതാണെന്നും അദ്ദേഹം സിക്കോർസ്‌കിയെ ഓർമ്മിപ്പിച്ചു.
ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ദേശീയമാദ്ധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിൽ സിക്കോർസ്‌കി കൂടുതൽ പ്രതിരോധത്തിലായി. റഷ്യ-യുക്രെെയ്ൻ യുദ്ധം ഒരു ‘കൊളോണിയൽ വാർ’ ആണെന്നും ഭാരതം അതിനെതിരെ നിലപാടെടുക്കണമെന്നും സിക്കോർസ്‌കി വാദിച്ചു. യൂറോപ്യൻ യൂണിയനെപ്പോലെ ഭാരതവും സെലക്റ്റീവ് ടാർഗെറ്റിംഗിന് ഇരയാകുന്നുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. എന്നാൽ, പാകിസ്താൻ സ്‌പോൺസർ ചെയ്യുന്ന ഭീകരവാദത്തെക്കുറിച്ചും ഭാരതത്തിന്റെ ആശങ്കകളെക്കുറിച്ചും ചോദ്യം ഉയർന്നപ്പോൾ സിക്കോർസ്‌കി വിറളി പിടിച്ചു. അസ്വസ്ഥനായ അദ്ദേഹം മറുപടി പറയാതെ അഭിമുഖത്തിനിടയിൽ നിന്ന് എഴുന്നേറ്റുപോയി. ഇതോടെ സിക്കോർസ്‌കിയുടെ ഇരട്ടത്താപ്പ് പരസ്യമായി.












Discussion about this post