ഗൾഫിൽ കോവിഡ് രോഗ ബാധ മൂലം നാല് മലയാളികൾ കൂടി മരിച്ചു. അബുദാബിയിലുള്ള തൃശ്ശൂർ തിരുവന്ത്ര സ്വദേശി പി.കെ കരീം ഹാജി, കോവിഡ് രോഗ ബാധ മൂലം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന പത്തനംതിട്ട കോഴഞ്ചേരി സ്വദേശി പ്രിൻസി റോയ്, എന്നിവരാണ് യു.എ.ഇയിൽ മരിച്ചത്.
അതേസമയം, കുവൈറ്റിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ട ഇടയാറന്മുള സ്വദേശിയായ രാജേഷ് കുട്ടപ്പൻ, തൃശൂർ വലപ്പാട് സ്വദേശിയായ അബ്ദുൽ ഗഫൂർ എന്നിവരും കോവിഡ്-19 രോഗബാധ മൂലം മരണമടഞ്ഞു.












