ഉത്തര കൊറിയ കടുത്ത ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് അമേരിക്ക.പ്രസിഡന്റായ കിം ജോങ് ഉന്നിന്റെ അഭാവത്തിൽ രാജ്യം ക്ഷാമത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് യുഎസ് സെക്രട്ടറിയായ മൈക്ക് പോംപിയോ വെളിപ്പെടുത്തി. ചൈനയുമായി കൊറിയ അതിർത്തി പങ്കിടുന്നത് കൊണ്ട് തന്നെ നോർത്ത് കൊറിയയിലെ കൊറോണ വൈറസിന്റെ വ്യാപനം ഏതൊക്കെ തരത്തിലാണെന്ന് യുഎസ് നിരീക്ഷിക്കുന്നുണ്ടെന്നും, ഇതിനെ തുടർന്ന് രാജ്യം ഇനി നേരിടാൻ പോകുന്നത് കനത്ത ഭക്ഷ്യക്ഷാമമാണെന്നും പോംപിയോ കൂട്ടിച്ചേർത്തു.എന്തു തന്നെ സംഭവിച്ചാലും, നോർത്ത് കൊറിയയിൽ നിന്നും ന്യൂക്ലിയർ ആയുധം ഒഴിവാക്കുന്നതിലാണ് അമേരിക്ക ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പോംപിയോ വ്യക്തമാക്കി.
ഏപ്രിൽ 11നാണ് കിം അവസാനമായി ഒരു ഔദ്യോഗിക ചടങ്ങിൽ പങ്കെടുത്തത്. അതിനു ശേഷം കിം അപ്രത്യക്ഷനാവുകയായിരുന്നു.കിം ഹൃദയശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആശുപത്രിയിലാണെന്നും, അദ്ദേഹത്തിന് മസ്തിഷ്ക മരണം സംഭവിച്ചുവെന്നുള്ള വാർത്തകളും മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇതിന്റെ സത്യാവസ്ഥ ഇനിയും പുറത്ത് വന്നിട്ടില്ല.ശനിയാഴ്ച വോൻസാൻ റെയിൽവേ സ്റ്റേഷനിൽ കിമ്മിന്റെ സ്വകാര്യ ട്രെയിൻ കണ്ടെത്തിയതായി അമേരിക്കയുടെ നോർത്ത് സാറ്റലൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
Discussion about this post