കൊല്ലം: ലോക്ക് ഡൗൺ വകവെക്കാതെ വാഹനവുമായി നിരത്തിലിറങ്ങി സിപിഎം സൈബർ പോരാളിയും ചുംബന സമര നേതാവുമായ രശ്മി ആർ നായരും ഭർത്താവ് രാഹുൽ പശുപാലനും. ഇത് ചോദ്യം ചെയ്ത ആരോഗ്യ പ്രവർത്തകർക്കും പൊലീസിനുമെതിരെ ഇവർ ഭീഷണിയും അസഭ്യ വർഷവും നടത്തി. കൊല്ലം ജില്ലയിലെ പത്തനാപുരത്തായിരുന്നു സംഭവം.
ലോക്ക് ഡൗണിൽ വാഹനവുമായി നിരത്തിലിറങ്ങിയ രാഹുലിനോടും രശ്മിയോടും പൊലീസ് യാത്രാ വിവരങ്ങൾ ആരാഞ്ഞു. മാസ്ക് ധരിക്കാതെ എങ്ങോട്ടു പോകുന്നുവെന്ന പൊലീസിന്റെ ചോദ്യത്തോട് തികച്ചും മോശമായ രീതിയിൽ ഇരുവരും പ്രതികരിക്കുകയായിരുന്നു. ലോക്ക് ഡൗൺ ലംഘിച്ചതിന് വാഹനം കസ്റ്റഡിയിൽ എടുക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞതോടെയാണ് ഇരുവരും മാന്യമായി സംസാരിക്കാൻ തുടങ്ങിയത്.
എന്നാൽ നിയമം ലംഘിച്ച് റോഡിലിറങ്ങുകയും പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും അടക്കം അസഭ്യം പറയുകയും ചെയ്ത ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടില്ല. ഇത് ഭരണത്തിൽ ഇവർക്കുള്ള ഉന്നത സ്വാധീനത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നേരത്തെ ഓൺലൈൻ വഴി പെൺ വാണിഭം നടത്തിയതിനും പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉൾപ്പെടെ അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തിയതിനും പോക്സോ കേസിൽ അറസ്റ്റിലായവരാണ് രാഹുലും രശ്മിയും. സിപിഎമ്മിനെ അനുകൂലിച്ച് നിരന്തരം സാമൂഹിക മാദ്ധ്യമങ്ങളിൽ ഇടപെടുന്ന സൈബർ സഖാവാണ് രശ്മി ആർ നായർ.
https://www.facebook.com/gcnpathanapuram/videos/872556289875610/
Discussion about this post