ഒരേയൊരു ആനയെ മാത്രം വച്ച് തൃശൂർപൂരം നടത്തണമെന്ന് പാറമേക്കാവ് ദേവസ്വത്തിന്റെ അപേക്ഷ ജില്ലാ ഭരണകൂടം തള്ളി.പൂരത്തിന് അനുമതി നൽകാനാവില്ലെന്ന് ജില്ലാ കലക്ടർ വെളിപ്പെടുത്തി.
തൃശ്ശൂർ ജില്ലയിൽ നിലവിൽ കോവിഡ് രോഗികൾ ഇല്ലെന്നതും, ഒരു ആനയെ വച്ച് മുൻപ് പൂരം നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു പാറമേക്കാവ് ദേവസ്വം അനുമതിയ്‌ക്ക് അവകാശവാദമുന്നയിച്ചത്.എന്നാൽ, ആനപ്പുറത്തെ എഴുന്നള്ളിപ്പ് ഉണ്ടായാൽ ആളുകൾ നിയന്ത്രണം ലംഘിച്ച് എത്തിച്ചേരുമെന്ന് വ്യക്തമാക്കിയാണ് ജില്ലാ കലക്ടർ ആവശ്യം തള്ളിയത്.












