ചെന്നൈയിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ ആംബുലൻസ് മുഖേന ത്രിപുരയിൽ എത്തിച്ച ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു.ത്രിപുര ആരോഗ്യമന്ത്രി രത്തൻ ലാൽ നാഥ് ഇക്കാര്യം സ്ഥിരീകരിച്ചു.
ദമ്പതികളടക്കം അഞ്ച് ത്രിപുര സ്വദേശികളാണ് ലോക്ഡൗണിനെ തുടർന്ന് ചെന്നൈയിൽ കുടുങ്ങിയത്.രണ്ട് ഡ്രൈവർമാർ ചേർന്നാണ് ചെന്നൈ മുതൽ ത്രിപുര വരെയുള്ള 3,000 കിലോമീറ്റർ മാറിമാറി ഡ്രൈവ് ചെയ്തത്. ഏപ്രിൽ 27ന് ത്രിപുരയിൽ എത്തിയ പാടെ സംസ്ഥാന സർക്കാർ എല്ലാവരെയും ക്വാറന്റൈൻ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടുകാരായ ഡ്രൈവർമാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചത്.
Discussion about this post