സംസ്ഥാനത്തെ പട്ടികയിൽ നാല് പുതിയ കോവിഡ് ഹോട്ട്സ്പോട്ടുകൾ കൂടി ഉൾപ്പെടുത്തി. കോട്ടയത്തെ ഉദയനാപുരം പഞ്ചായത്ത്, കൊല്ലത്തെ ഓച്ചിറ,തൃക്കോവിൽവട്ടം, തിരുവനന്തപുരത്തെ നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി എന്നിവയാണ് ഹോട്ട്സ്പോട്ട് പട്ടികയിൽ പുതുതായി ചേർക്കപ്പെട്ടത്.
സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. രോഗബാധിതർ മലപ്പുറം കാസർകോട് ജില്ലക്കാരാണ്.പരിശോധനയിൽ 14 പേരുടെ ഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. സംസ്ഥാനത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവർ 111 പേരാണ്.
Discussion about this post