തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലുകള്‍ക്ക് മെയ് 16 വരെ സര്‍ചാര്‍ജ് ഒഴിവാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇക്കാര്യം വൈദ്യുതി ബോര്‍ഡ് അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
വൈദ്യുതി ബില്ലുകള്‍ മെയ് നാല് മുതല്‍ ക്യാഷ് കൗണ്ടറുകളില്‍ അടയ്ക്കാന്‍ കഴിയും. ലോക്ക്ഡൗണ്‍ കാരണം അടച്ചിട്ട വൈദ്യുതി ബോര്‍ഡിന്റെ ക്യാഷ് കൗണ്ടറുകള്‍ മെയ് നാല് മുതല്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വൈദ്യുതി ബില്ലുകള്‍ പരമാവധി ആളുകളും ഓണ്‍ലൈന്‍ വഴി അടയ്ക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post