കോവിഡ് മഹാമാരി സാവധാനം വ്യാപിക്കുക തന്നെയാണ്.ലോകത്ത് രോഗബാധയേറ്റ് ഇതുവരെ മരണമടഞ്ഞവരുടെ സംഖ്യ 2,34,100 ആയി.നിരവധി രാഷ്ട്രങ്ങളിലായി ഇതുവരെ 33,08,044 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
10,95,023 രോഗികളുമായി അമേരിക്കയാണ് രോഗബാധയുടെ കാര്യത്തിൽ ഒന്നാമത്. അമേരിക്കയിൽ ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 64,856 ആയി.മരണത്തിൽ രണ്ടാമതു നിൽക്കുന്ന ഇറ്റലിയിൽ ഇതുവരെ 27,967 മരണം സ്ഥിരീകരിച്ചു.2,39,639 രോഗികളും 24,543 മരണങ്ങളുമുള്ള സ്പെയിനിനെ മറികടന്ന് ബ്രിട്ടനാണ് മൂന്നാമത് നിൽക്കുന്നത്.26,771 പേരാണ് കോവിഡ് രോഗബാധ മൂലം ബ്രിട്ടനിൽ ഇതുവരെ മരിച്ചത്.
Discussion about this post